പ്രവാസി ഭാരതീയ ദിവസ് ജനുവരി എട്ട് മുതല്‍; രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി

ഇന്ത്യന്‍ എംബസിയില്‍ ചാര്‍ജ് ഡി അഫയേഴ്‌സ് എന്‍. രാം പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

റിയാദ് - 17 ാമത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി)കണ്‍വെന്‍ഷന്‍ ജനുവരി എട്ടു മുതല്‍ പത്തുവരെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടക്കുകയാണെന്നും പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് എന്‍. രാം പ്രസാദ് ആവശ്യപ്പെട്ടു. വ്യക്തിഗത രജിസ്‌ട്രേഷന്‍. ഗ്രൂപ് രജിസ്‌ട്രേഷന്‍ എന്നിങ്ങനെ രണ്ടുവിധത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ഗ്രൂപ് രജിസ്‌ട്രേഷന് പത്തുപേരെങ്കിലും വേണം. വ്യക്തിഗത രജിസ്‌ട്രേഷന് ഒരു ദിവസം 5000 രൂപയും രണ്ട് ദിവസത്തിന് 7500 രൂപയും മൂന്നു ദിവസത്തിന് 10000 രൂപയുമായി രജിസ്‌ട്രേഷന്‍ ഫീസ്. പത്ത് മുതല്‍ അമ്പത് പേരുള്ള ഗ്രൂപ്പിന് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. പിബിഡി ഇന്ത്യ എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
രണ്ട് വര്‍ഷത്തിലൊരിക്കലാണ് പിബിഡി വിളിച്ചു ചേര്‍ക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരുമായി പ്രവാസി സമൂഹത്തിന്റെ ബന്ധം ശക്തിപ്പെടുത്താന്‍ ഇതുപകരിക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ സംഭാവന ചെയ്ത വ്യക്തികളെ ചടങ്ങില്‍ ആദരിക്കും- അദ്ദേഹം പറഞ്ഞു. സെകന്റ് സെക്രട്ടറി മോയിന്‍ അക്തറും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.


 

 

Latest News