സുകുമാരക്കുറുപ്പ് കേസില്‍ വഴിത്തിരിവുണ്ടാക്കിയ ഹരിദാസ് അന്തരിച്ചു

കൊല്ലം- സുകുമാരക്കുറുപ്പ് കേസില്‍ വഴിത്തിരിവുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ റിട്ട. എസ്പി എം.ഹരിദാസ് (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തില്‍.

1984ല്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് സുകുമാരക്കുറുപ്പ് കേസ്ഹരിദാസ് അന്വേഷിച്ചത്. മരിച്ചത് സുകുമാരക്കുറുപ്പല്ലെന്നും ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ചാക്കോ എന്നയാളെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തിയത് ഹരിദാസാണ്.

 

Latest News