Sorry, you need to enable JavaScript to visit this website.

വാടകകരാര്‍ റദ്ദാക്കിയിട്ടില്ലെങ്കില്‍ പണമടക്കേണ്ടിവരും -ഈജാര്‍

റിയാദ് -റൂമോ കെട്ടിടമോ വാടകക്കെടുത്ത ശേഷം കരാര്‍ റദ്ദാക്കിയിട്ടില്ലെങ്കില്‍ അത്രയും കാലത്തെ വാടകക്കരാര്‍ നല്‍കേണ്ടിവരുമെന്ന് നഗര-ഗ്രാമ മന്ത്രാലയത്തിന്റെ ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. വാടക കൊടുത്തവര്‍ക്കും എടുത്തവര്‍ക്കും താത്പര്യമില്ലെങ്കില്‍ കരാര്‍ റദ്ദാക്കി പിന്‍മാറാം. റദ്ദാക്കിയിട്ടില്ലെങ്കില്‍ കരാര്‍ സാധുതയുള്ളതായി തുടരും. കരാറിന്റെ അവസാനം വരെയുള്ള പണം അടക്കുകയും വേണം.
കരാര്‍ പുതുക്കാന്‍ താത്പര്യമില്ലെങ്കില്‍ റദ്ദാക്കാനും മറക്കരുത്. കാരണം സ്വമേധയാ പുതുക്കുമെന്ന് കരാറിലുണ്ടെങ്കില്‍ കരാര്‍ പുതിയ കാലാവധിയിലേക്ക് പ്രവേശിക്കും. പിന്നീട് അതുവരെയുള്ള പണം അടക്കേണ്ടിവരും. ഈജാര്‍ വ്യക്തമാക്കി.
വാടകയടച്ചിട്ടില്ലെങ്കില്‍ വെള്ളം, വൈദ്യുതി, ഗ്യാസ് എന്നിവ വിഛേദിക്കാന്‍ പാടില്ലെന്നും അത് നിയമവിരുദ്ധമായ നടപടിയാണെന്നും തര്‍ക്കമുണ്ടായാല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാമെന്നും ഈജാര്‍ പറഞ്ഞു.

 

Latest News