VIDEO ട്രെയിനില്‍വെച്ച് കയറിപ്പിടിച്ചു; ദുരനുഭവം പങ്കുവെച്ച് ഹനാന്‍

ജലന്ധര്‍-ട്രെയിന്‍ യാത്രക്കിടയിലുണ്ടായ ദുരനുഭവം പങ്കുവെച്ച് ഹനാന്‍. യാത്രക്കിടയില്‍ മദ്യലഹരിയിലുള്ള യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയെന്നും പരാതിപ്പെട്ട തന്നോട് ട്രെയിനില്‍നിന്ന് ഇറങ്ങാനാണ് ആവശ്യപ്പെട്ടതെന്നും ഹനാന്‍ പറയുന്നു.
സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റതിനെ തുടര്‍ന്ന് മലയാളികളുടെ ശ്രദ്ധനേടിയ ഹനാന്‍ യൂട്യൂബിലും മറ്റു സമൂഹമാധ്യമങ്ങളിലും സജീവമാണ്.
ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ശരീരത്തില്‍ കടന്നുപിടിച്ചെന്നും ട്രെയിനില്‍ ഒരു സംഘം പരസ്യമായി മദ്യപിച്ചതു വിഡിയോയില്‍ പകര്‍ത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും ഹനാന്‍ പറയുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് മോശമായി പെരുമാറിയെന്നും ഹനാന്‍ പറഞ്ഞു.
ജലന്ധറില്‍ ഒരു പരീക്ഷ എഴുതാന്‍ പോകുമ്പോഴാണ് ഹനാന് ദുരനുഭവം ഉണ്ടായത്. ഹനാന്റെ വിഡിയോ ശ്രദ്ധയില്‍പ്പെട്ടാണ് പോലീസ് എത്തിയത്. എന്നാല്‍ അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനില്‍ നിന്ന് ഇറങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും ഹനാന്‍ പറയുന്നു.

 

Latest News