Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ കായിക മേള നടക്കുന്ന സ്റ്റേഡിയത്തിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു; വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു

തിരുവനന്തപുരം- സംസ്ഥാന സ്‌കൂള്‍ കായിക മേള നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മരച്ചില്ല ഒടിഞ്ഞുവീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്. എറണാകുളം ശാലോം എച്ച് എസിലെ കെ പി അഫിതയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റതെന്നാണ് സൂചന. അപകടമുണ്ടായ സ്ഥലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സന്ദര്‍ശിച്ചു. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും, പരിക്ക് ഗുരുതരമല്ലെന്നും മന്ത്രി അറിയിച്ചു.ജാവലിന്‍ ത്രോ മത്സരം നടക്കുന്നതിനിടെയാണ് രക്ഷിതാക്കളും കുട്ടികളുമൊക്കെ ഇരിക്കുന്നിടത്തേക്ക് മരച്ചില്ല വീണത്. ആളുകള്‍ ഓടിമാറിയതിനാലാണ് വന്‍ അപകടം ഒഴിവായത്. അപകടം ഉണ്ടായതിന് പിന്നാലെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരച്ചില്ലകള്‍ മുറിച്ചുമാറ്റി.
 

Latest News