തിരുവനന്തപുരം- കാരണംകാണിക്കല്‍ നോട്ടീസില്‍ വി.സിമാരുടെ ഹിയറിങ് ഈ മാസം 12ന്. രാവിലെ 11 മണിക്ക് രാജ്ഭവനില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍ കത്തയച്ചു. 9 വൈസ് ചാന്‍സലര്‍മാര്‍ക്കാണ് ഹിയറിങ്ങിന് അനുമതി. വിസിമാര്‍ക്ക് പകരം അവര്‍ ചുമതലപ്പെടുത്തുന്ന അഭിഭാഷകര്‍ക്ക് ഹിയറിങ്ങിന് ഹാജരാവാം. നോട്ടീസിനെ ചോദ്യം ചെയ്ത ഹരജി ഹൈക്കോടതി
പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം.
പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനാണ് അവസാനിച്ചത്. അതേസമയം, യു.ജി.സി മാനദണ്ഡം അനുസരിച്ച് തന്നെയാണ് നിയമനങ്ങളെന്നായിരുന്നു വി.സിമാരുടെ വിശദീകരണം.