കടന്നലുകളുടെ കുത്തേറ്റ് പത്ത് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തൃശൂര്‍- വടക്കാഞ്ചേരി  പുന്നംപറമ്പില്‍ കടന്നല്‍ ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് കുത്തേറ്റു. ഒരാള്‍ക്ക് ഗുരുതര പരിക്ക്.  മച്ചാട് കുമരുംകിണറ്റുംകര ക്ഷേത്രത്തിലെ കോമരം കരുമത്ര വടക്കേക്കര കുളങ്ങര വീട്ടില്‍  ശ്രീകൃഷ്ണനെ (ബേബി- 52) നെ ഗുരുതരമായ പരിക്കുകളോടെ  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണന്‍  സൈക്കിളില്‍ വീട്ടിലേക്ക് വരുന്നതിനിടെ  പുന്നംപറമ്പ് റോഡില്‍ വച്ചാണ് കടല്‍ കുത്തേറ്റത്. തുടര്‍ന്ന് ബോധരഹിതായി വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിെടയാണ് മറ്റുള്ളവര്‍ക്കും കടന്നലുകളുടെ കുത്തേറ്റത്.
മുന്‍ പഞ്ചായത്തംഗം രാജീവന്‍ തടത്തില്‍, പുന്നംപറമ്പ് സ്വദേശികളായ  ജോബി, ജോണി, മംഗലം സ്വദേശി വിബിന്‍, പുന്നംപറമ്പിലെ വ്യാപാരി വില്‍സണ്‍  തുടങ്ങിയവര്‍ക്കാണ് കുത്തേറ്റത്. ശരീരമാസകലം കുത്തേറ്റ ശ്രീകൃഷ്ണനെ ആദ്യം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ സ്‌കൂട്ടറില്‍ വരികയായിരുന്ന സ്ത്രീക്ക് നേരെയും കടന്നല്‍ ആക്രമണം ഉണ്ടായി. ഇവര്‍ക്ക്  വണ്ടിയില്‍നിന്ന് വീണ്  പരിക്കേറ്റു.

 

Latest News