ന്യൂദല്‍ഹി- മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ദല്‍ഹി (എം.സി.ഡി) തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഞായറാഴ്ച രാജ്യതലസ്ഥാനത്ത് എല്ലാ മാര്‍ക്കറ്റുകളും അടച്ചിടുമെന്ന് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (സി.ടി.ഐ) അറിയിച്ചു.
എംസിഡി തിരഞ്ഞെടുപ്പ് ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവധി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലല്ലെന്നു സി.ടി.ഐ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ പറഞ്ഞു.
നാളെ അവധിയായിരിക്കുമോയെന്ന കാര്യത്തില്‍ കച്ചവടക്കാര്‍ക്കു ആശയക്കുഴപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'അതിനാല്‍, കച്ചവടക്കാര്‍ വളരെയധികം ആശയക്കുഴപ്പത്തിലായിരുന്നു. കാരണം, മൊത്തക്കച്ചവട വിപണികളില്‍ ഞായറാഴ്ച, ആഴ്ചതോറുമുള്ള അവധിയാണ്. പക്ഷേ, കരോള്‍ ബാഗ്, ഗാന്ധി നഗര്‍, ലജ്പത് നഗര്‍, കൃഷ്ണ നഗര്‍, കമല നഗര്‍, സൗത്ത് എക്സ്റ്റന്‍ഷന്‍, ഷഹ്ദാര തുടങ്ങിയ ചില്ലറ വിപണികളില്‍ ലക്ഷ്മി നഗര്‍, രോഹിണി, പിതം പുര മുതലായവ ഞായറാഴ്ച തുറക്കാറുണ്ട്.
മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ മാര്‍ക്കറ്റ് യൂണിയനുകളും സി.ടി.ഐയും സംയുക്തമായി തീരുമാനിച്ചതായി ചെയര്‍മാന്‍ പറഞ്ഞു.