പെണ്ണുങ്ങളോട് അശ്ലീലമേ പറയൂ... ബി.ജെ.പി നേതാവിനെതിരെ കേസ്

കൊല്ലം -ശാസ്താംകോട്ട മൈനാഗപ്പള്ളിയില്‍ കോണ്‍ഗ്രസ് വനിതാ നേതാവിനെ ശല്യപ്പെടുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത ബി.ജെ.പി നേതാവിനെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ ശാസ്താംകോട്ട പോലീസ് കേസെടുത്തു. മറ്റ് നിരവധി സ്ത്രീകളും നേതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയതായി സൂചനയുണ്ട്.ബി.ജെ.പി
മൈനാഗപ്പള്ളി പഞ്ചായത്ത് സമിതി നേതാവായ 65 കാരന് എതിരേ ആണ് പരാതി. മൈനാഗപ്പള്ളി പഞ്ചായത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ഇയാളെ സ്ത്രീ സംബന്ധമായ വിഷയങ്ങളെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ ശേഷമാണ് ബി.ജെ.പിയിലെത്തിയത്.
മൈനാഗപ്പള്ളി സ്‌കൂളില്‍ ഭരണഘടന സംബന്ധിച്ച ക്ലാസെടുക്കാന്‍ പോയി വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയോടാണ് പിറകിലെത്തി ലൈംഗികച്ചുവയോടെ സംസാരിച്ചത്.അധ്യാപിക കൂടിയായ ഇവര്‍ ഇദ്ദേഹത്തെ ആട്ടി ഓടിച്ചുവെങ്കിലും വീണ്ടും അശ്ലീല ചുവയുള്ള സംസാരവുമായി പിറകെ ചെന്നു.
വീട്ടിലെത്തി ഭര്‍ത്താവിനോടും മക്കളോടും വിവരം പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ ചെന്ന് സംഘര്‍ഷമുണ്ടാക്കി. ബി.ജെ.പി പ്രവര്‍ത്തകരുടെ ഭാര്യമാരോടും മോശമായി പെരുമാറിയെന്ന് പരാതി ഉണ്ട്. നിരവധി തവണ താക്കീത് നല്‍കിയെന്നും പറയുന്നു. വിവരം അറിഞ്ഞിട്ടും ബി.ജെ.പിയുടെ ലോക്കല്‍  സംസ്ഥാന, മേഖല നേതാക്കള്‍ പ്രശ്‌നം ഒതുക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

 

Latest News