കോഴിക്കോട് കോര്‍പ്പറേഷന്റെ പണം തട്ടിയ കേസ്;  ബാങ്ക് മാനേജര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി 

കോഴിക്കോട്-പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ബാങ്ക് മാനേജര്‍ എം.പി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കോടതി ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജര്‍ റിജിലിനായുളള അന്വേഷണം തുടരുകയാണ്. കേസ് എടുത്ത് നാല് ദിവസം കഴിഞ്ഞിട്ടും റിജില്‍ എവിടെയെന്ന് കണ്ടെത്താന്‍ പോലീസിന് ആയിട്ടില്ല. അതേസമയം, റിജില്‍ എത്ര തുകയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്താന്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ  ഓഡിറ്റ് വിഭാഗം പരിശോധന തുടരുകയാണ്. കോഴിക്കോട് കോര്‍പറേഷന്റെ  ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായാണ് കോര്‍പറേഷന്റെ  കണക്ക്. ഈ തുക മൂന്ന് ദിവസത്തിനകം തിരികെ നിക്ഷേപിക്കുമെന്ന് ബാങ്ക് അധികൃതര്‍ കോര്‍പറേഷന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Latest News