Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞത്ത് ബാഹ്യ ഇടപെടലുകള്‍  സംശയിക്കണം- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട്- വിഴിഞ്ഞം വിഷയത്തില്‍ ആരോപണങ്ങള്‍ ആവത്തിച്ച് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരത്തില്‍ ബാഹ്യ ഇടപെടലുകളുണ്ടായതായി സംശയിക്കണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട്ട് പറഞ്ഞു.സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പലതും ബാലിശമാണ്. തീവ്രവാദ സംഘടനകള്‍ ഉണ്ടോ എന്നെല്ലാം കണ്ടെത്തേണ്ടത് പോലീസാണ്. വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞത്ത് സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്ക് നല്‍കുന്നതില്‍ സര്‍ക്കാര്‍, കോടതിയെ നിലപാട്  അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest News