ശശി തരൂരിന്റെ കോട്ടയം  പരിപാടിയ്ക്ക് വരില്ലെന്ന് തിരുവഞ്ചൂര്‍ 

കോട്ടയം-ശശി തരൂരിന്റെ പരിപാടിയില്‍ പങ്കെടുക്കില്ലയെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ.  ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കാത്തത് കൊണ്ടാണ് പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ പരിപാടി അറിയിക്കണമെന്ന്  അച്ചടക്കസമിതി തീരുമാനം എടുത്തതാണ്. ഡിസിസിയുടെ പരാതിയെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. കെപിസിസി വേണ്ടനിലയില്‍ അന്വേഷിച്ച് നിലപാട് എടുക്കുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. ശശി തരൂര്‍  സമാന്തര  നീക്കം നടത്തും എന്ന് കരുതുന്നില്ല.തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കില്ല .വ്യവസ്ഥാപിതമായ ചട്ടക്കൂട് പൊളിച്ച് പോകണ്ട എന്നാണ് തീരുമാനം. പാര്‍ട്ടി ചട്ടക്കൂട് മറികടക്കുന്നതിന് കൂട്ട് നില്‍ക്കില്ലയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Latest News