Sorry, you need to enable JavaScript to visit this website.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി- എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. എംഎല്‍എക്കെതിരായ യുവതിയുടെ പരാതിയില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. വധശ്രമ ആരോപണങ്ങളില്‍ മതിയായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണങ്ങള്‍ ഉള്ളത്. 2022 ജൂലൈയില്‍ എല്‍ദോസ് കുന്നപ്പിള്ളി തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പരാതിക്കാരി പറയുന്നു. അതേസമയം ഓഗസ്റ്റില്‍ അതേ റിസോര്‍ട്ടില്‍ പോയി പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നും പറയുന്നു. ഇക്കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. വധശ്രമക്കേസിലും കോടതി നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. സാഹചര്യത്തെളിവുകള്‍ പരിശോധിച്ചാല്‍ വധശ്രമ ആരോപണത്തില്‍ മതിയായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

 

Latest News