Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിമന്‍സ് ഏഷ്യന്‍ കപ്പിന് ശ്രമം ഊര്‍ജിതമാക്കി സൗദി; ഫയല്‍ കൈമാറി

റിയാദ് - 2026 ലെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വിമന്‍സ് ഏഷ്യന്‍ കപ്പ് സംഘാടന അവകാശം നേടിയെടുക്കാന്‍ ശ്രമിച്ചുള്ള അന്തിമ ഫയല്‍ സൗദി അറേബ്യ ഔപചാരികമായി ഏഷ്യന്‍ ഫുഡ്‌ബോള്‍ കോണ്‍ഫെഡറേഷന് കൈമാറി. മലേഷ്യയിലെ കുലാലംപൂരിലെ എ.എഫ്.സി ആസ്ഥാനത്തു വെച്ചാണ് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധി സംഘം എ.എഫ്.സി അധികൃതര്‍ക്ക് അന്തിമ ഫയല്‍ കൈമാറിയത്.
സൗദി വിമന്‍സ് നാഷണല്‍ ഫുട്‌ബോള്‍ ടീം അസിസ്റ്റന്റ് കോച്ച് ദുന റജബ്, സൗദി ടീം താരവും അല്‍ശബാബ് ക്ലബ്ബ് താരവുമായ റഗദ് ഹില്‍മി, സൗദി യുവതാരം മാരിയ ബാഗഫാര്‍ എന്നിവരാണ് സൗദി സംഘത്തിലുള്ളത്. കായിക ലോകത്ത് അടക്കം സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന സമഗ്രമായ വികസന കുതിച്ചുചാട്ടവുമായി പൊരുത്തപ്പെട്ടുപോകുന്ന നിലക്ക് വിമന്‍സ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് യാസിര്‍ അല്‍മിസ്ഹല്‍ പറഞ്ഞു.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


ഈ ആതിഥേയത്വം സൗദിയിലും മേഖലയിലും വനിതാ ഫുട്‌ബോളിന് പുതിയ ചക്രവാളങ്ങള്‍ തുറക്കും. സൗദിയില്‍ സമീപ കാലത്ത് വനിതാ ഫുട്‌ബോള്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്. വിമന്‍സ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ സാധിക്കുംവിധം സൗദിയില്‍ ശക്തമായ സ്‌പോര്‍ട്‌സ് പശ്ചാത്തല സൗകര്യങ്ങളുണ്ട്. ഏഷ്യയില്‍ നിന്നും ലോകത്തെങ്ങും നിന്നുമുള്ള അതിഥികളെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നു. വിമന്‍സ് ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന് വളരെ നേരത്തെ മുതല്‍ സൗദി അറേബ്യ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
എ.എഫ്.സിക്ക് സൗദി അറേബ്യ കൈമാറിയ ഫയല്‍ സമഗ്രവും വിമന്‍സ് ഏഷ്യന്‍ കപ്പിനെ സമ്പന്നമാക്കുന്ന വിശദാംശങ്ങള്‍ അടങ്ങിയതുമാണ്. വിമന്‍സ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിക്കുമെന്ന കാര്യത്തില്‍ ഉറച്ചുവിശ്വസിക്കുന്നതായും യാസിര്‍ അല്‍മിസ്ഹല്‍ പറഞ്ഞു. 2026 വിമന്‍സ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ ജോര്‍ദാനും ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും മത്സരിക്കുന്നുണ്ട്. 2026 വിമന്‍സ് ഏഷ്യന്‍ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഭാഗ്യം ഏതു രാജ്യത്തിനാണെന്ന് അടുത്ത വര്‍ഷം എ.എഫ്.സി പ്രഖ്യാപിക്കും.

 

 

Latest News