Sorry, you need to enable JavaScript to visit this website.

ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ഹനുമാന്‍ ചാലിസ ചൊല്ലും; 16 പേര്‍ക്ക് വാറണ്ട്

മഥുര-ഷാഹി ഈദ്ഗാഹ് മസ്ജിദിനകത്ത് ഡിസംബര്‍ ആറിന് ഹനുമാന്‍ ചാലിസ ചൊല്ലാനുള്ള ഹിന്ദു സംഘടനയുടെ ആഹ്വാനം കണക്കിലെടുത്ത് മഥുര സിറ്റി മജിസ്‌ട്രേറ്റ് സംഘടനയുമായി ബന്ധപ്പെട്ട 16 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഒരു സംഘടനയും അനുവാദം തേടിയിട്ടില്ലെന്നും പരിപാടിയില്‍ ആളെ കൂട്ടാന്‍ ശ്രമിച്ചതിന് ഇതുവരെ രണ്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മഥുര സീനിയര്‍ പോലീസ് സൂപ്രണ്ട്  മാര്‍ത്താണ്ഡ് പ്രകാശ് സിംഗ് പറഞ്ഞു.
അഖില ഭാരതീയ ഹിന്ദു മഹാസഭ (എബിഎച്ച്എം)യാണ് നേതാക്കളോടും അനുഭാവികളോടും ഡിസംബര്‍ ആറിന് പള്ളിയില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആഹ്വാനം ചെയ്തത്. ഭഗവാന്‍ കൃഷ്ണന്റെ ജന്മസ്ഥലമെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പള്ളി കയ്യേറാനുളള നീക്കം.

اقرأ المزيد

يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)


ഡിസംബര്‍ ആറിനാണ് പരിപാടി നടക്കുകയെന്ന് എബിഎച്ച്എം പ്രസിഡന്റ് രാജ്യശ്രീ ബോസ് ചൗധരി പറഞ്ഞു. ഹനുമാന്‍ ചാലിസയുടെ സമാധാനപരമായ പാരായണം ശ്രീകൃഷ്ണ ജന്മഭൂമിയില്‍ ഉച്ചയ്ക്ക് 12 നും 12.30 നും ഇടയില്‍ നടക്കും- അദ്ദേഹം പറഞ്ഞു.

ഇതിനകം മൂന്ന് ഡസനോളം ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെന്ന് ഗോവിന്ദ് നഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ സഞ്ജയ് കുമാര്‍ പാണ്ഡെ പറഞ്ഞു. നോട്ടീസിനോട് പ്രതികരിക്കുന്നതിലും ആവശ്യമായ ജാമ്യാപേക്ഷ പൂരിപ്പിക്കുന്നതിലും പരാജയപ്പെട്ടവര്‍ക്കാണ് ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.  
സമാധാനപരമായ പരിപാടിയാണ് ആസൂത്രണം ചെയ്തതെന്നും  പോലീസ് ഇടപെടരുതെന്നും എബിഎച്ച്എം പ്രസിഡന്റ് പറഞ്ഞു.  13.37 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ശ്രീകൃഷ്ണ വിരാജ്മാനുടേതാണെന്നാണ് ഹിന്ദു സംഘടനയുടെ അവകാശവാദം.

 

Latest News