കേരളത്തില്‍ മേയ് 28ന്  കാലവര്‍ഷമെത്തും

ന്യൂദല്‍ഹി- തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പ്രതീക്ഷിക്കുന്നതിലും നാലു ദിവസം നേരത്തെ ഈ മാസം 28ന് തന്നെ എത്തുമെന്ന് പ്രവചനം. മേയ് 20ന് അന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലെത്തുന്ന കാലവര്‍ഷം പിന്നീട് ശ്രീലങ്കയിലേക്ക് നീങ്ങി ബംഗാള്‍ ഉള്‍ക്കടല്‍ വഴി മേയ് 28ന് കേരളത്തെത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് അറിയിച്ചു. സാധാരണ കേരളത്തില്‍ കാലമെത്തുന്നത് ജൂണ്‍ ഒന്നിനാണ്. ഇത്തവണ സാധാരണ പോലെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പും സ്‌കൈമെറ്റും പ്രവചിച്ചിരിക്കുന്നത്.


 

Latest News