Sorry, you need to enable JavaScript to visit this website.

വംശീയ വിദ്വേഷം; നൂറിലേറെ തവണ ഫിലിപ്പിനാ വൃദ്ധയുടെ മുഖത്തടിച്ച പ്രതിക്ക് 17 വര്‍ഷം ജയില്‍

ന്യൂയോര്‍ക്ക്- ഏഷ്യന്‍ അമേരിക്കന്‍ സ്ത്രീയെ മുഖത്തിടിച്ച ന്യു യോര്‍ക്ക് യോങ്കേഴ്‌സില്‍ നിന്നുള്ള ടമ്മല്‍ എസ്‌കോ എന്നയാളെ പതിനേഴര വര്‍ഷം തടവിനു ശിക്ഷിച്ചു. 67 വയസുള്ള ഫിലിപ്പിനാ സ്ത്രീയെ അയാള്‍ നൂറിലേറെ തവണ മുഖത്തിടിച്ചു എന്നാണ് കേസ്.
വംശീയ വിദ്വേഷ അക്രമത്തിനു മാര്‍ച്ച് 11 നാണു എസ്‌കോയെ അറസ്റ്റ് ചെയ്തത്. വംശീയ വിദ്വേഷം മൂലമുള്ള വധശ്രമമെന്നാണ് കുറ്റം ചുമത്തിയത്. അക്രമം സി സി ടി വി ക്യാമറ പകര്‍ത്തിയിരുന്നു. പോലീസ് രംഗത്ത് എത്തുമ്പോള്‍ എസ്‌കോ അവിടെ ഉണ്ടായിരുന്നു.
ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ അയാള്‍ അഞ്ചു വര്‍ഷം മേല്‍നോട്ടത്തില്‍ ആയിരിക്കുമെന്നു വെസ്‌റ്‌ചെറ്‌സര്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റോണി ഓഫീസ് പറഞ്ഞു.
സ്ത്രീ നടന്നു പോകുമ്പോള്‍ എസ്‌കോ അവരെ വംശീയമായി അധിക്ഷേപിച്ചു എന്നു പ്രോസിക്യൂഷന്‍ ആരോപിച്ചു. ഇരുവരും താമസിക്കുന്ന റിവേര്‍ഡില്‍ അവന്യുവിലെ കെട്ടിടത്തില്‍ വച്ചായിരുന്നു അത്. എസ്‌കോ പിന്നീട് അവരെ പിന്നില്‍ നിന്നു തലയ്ക്കു അടിച്ചു. അവര്‍ അടിയേറ്റു വീണു.
തലയിലും മുഖത്തുമായി 125 തവണയെങ്കിലും അയാള്‍ ഇടിച്ചുവെന്നു പോലീസ് പിന്നീട് കണ്ടെത്തി. ഏഴു പ്രാവശ്യമെങ്കിലും ചവിട്ടി. തുപ്പുകയും ചെയ്തു.സ്ത്രീയുടെ മുഖത്തെ എല്ലുകള്‍ ഒടിഞ്ഞു. തലച്ചോറില്‍ നിന്നു രക്തസ്രാവം ഉണ്ടായി. സെപ്റ്റംബര്‍ 27 നു കോടതിയില്‍ എസ്‌കോ കുറ്റം സമ്മതിച്ചു.

 

Latest News