ന്യൂദല്‍ഹി- സുപ്രീംകോടതിയില്‍ അപൂര്‍വമായി സമ്പൂര്‍ണ വനിത ബെഞ്ചിന്റെ സിറ്റിംഗ്. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, ബേല എം. ത്രിവേദി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വ്യാഴാഴ്ച കേസുകള്‍ പരിഗണിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ഇതു മൂന്നാം തവണ മാത്രമാണ് സമ്പൂര്‍ണ വനിത ബെഞ്ച് കേസുകള്‍ പരിഗണിച്ചത്. പത്തു ജാമ്യാപേക്ഷകളും ഒന്‍പത് സിവില്‍ കേസുകളും മൂന്നു ക്രിമനല്‍ കേസുകളുമാണ് വനിത ബെഞ്ചിനു മുന്നിലുണ്ടായിരുന്നത്.
2013ലാണ് ആദ്യമായി സുപ്രീംകോടതിയില്‍ ജസ്റ്റിസുമാരായ ഗ്യാന്‍ സുധ മിശ്ര, രഞ്ജന പ്രകാശ് ദേശായ് എന്നിവരുടെ സമ്പൂര്‍ണ വനിത ബെഞ്ച് സിറ്റിംഗ് ഉണ്ടായത്. രണ്ടാമതായി 2018ല്‍ ജസ്റ്റീസുമാരായ ആര്. ബാനുമതി, ഇന്ദിര ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട വനിത ബെഞ്ചും കേസുകളില്‍ വാദം കേട്ടു.