ഫിലിം ഫെസ്റ്റിവല്‍: ജിദ്ദ കോര്‍ണിഷ് റോഡില്‍ ഗതാഗത നിയന്ത്രണം

ജിദ്ദ - റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പ്രമാണിച്ച് കോര്‍ണിഷ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന ഡിസംബര്‍ ഒന്നു മുതല്‍ പത്തു വരെ ഗതാഗത നിയന്ത്രണം നിലവിലുണ്ടാകും.  പ്രിന്‍സ് അബ്ദുല്‍ മജീദ് ചത്വരം മുതല്‍ ഫലസ്തീന്‍ റോഡും അല്‍ഹംറ റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷന്‍ വരെയുള്ള ഭാഗത്താണ് കോര്‍ണിഷ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പുലര്‍ച്ചെ ഒന്നു മുതല്‍ നാലു വരെ ഈ ഭാഗത്ത് ഗതാഗതം പൂര്‍ണമായും വിലക്കിയിരുന്നു. ഇന്നു മുതല്‍ ഡിസംബര്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് മൂന്നു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയുള്ള സമയത്ത് റോഡ് അടക്കും. ഈ സമയത്ത് ബദല്‍ പാതയായി അല്‍അന്ദലുസ് റോഡ് ഉപയോഗിക്കണമെന്ന് ഡ്രൈവര്‍മാരോട് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

 

Latest News