റിയാദ് - ബിനാമി ബിസിനസ് സംശയിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രത്യേക കമ്മിറ്റികള്‍ 47 ലക്ഷം ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ബിനാമി ബിസിനസുകള്‍ കണ്ടെത്തുന്നതിന് വിവിധ പ്രവിശ്യകളില്‍ 13 സബ്കമ്മിറ്റികള്‍ സ്ഥാപിച്ചിട്ടുണ്ട്. ബിനാമി സംശയിക്കുന്ന സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പരിശോധനകള്‍ നടത്താന്‍ പ്രത്യേക പദ്ധതി തയാറാക്കി നടപ്പാക്കിവരികയാണ്.
اقرأ المزيد
يحتوي هذا القسم على المقلات ذات صلة, الموضوعة في (Related Nodes field)
ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ പരിശോധനകള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ വാണിജ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ സൂപ്പര്‍വൈസറി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പരിശോധനകള്‍ നടത്തുന്നതിലും ബിനാമി ബിസിനസുകള്‍ കണ്ടെത്തുന്നതിനും 903 ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു.