സൗദിയില്‍ 1,70,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം

റിയാദ് - സ്വകാര്യ മേഖലയില്‍ 1,70,000 സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന 'തൗതീന്‍-2' പദ്ധതിക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. വ്യവസായ മേഖലയില്‍ 25,000 ഉം ആരോഗ്യ മേഖലയില്‍ 20,000 ഉം ഗതാഗത, ലോജിസ്റ്റിക് മേഖലയില്‍ 20,000 ഉം റിയല്‍ എസ്റ്റേറ്റ്, നിര്‍മാണ മേഖലയില്‍ 20,000 ഉം ടൂറിസം മേഖലയില്‍ 30,000 ഉം വ്യാപാര മേഖലയില്‍ 15,000 ഉം മറ്റു മേഖലകളില്‍ 40,000 ഉം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് 'തൗതീന്‍-2' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

 

Latest News