ഇന്‍ഡോര്‍ - അമേഠിയില്‍ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇനിയും ഒന്നരവര്‍ഷമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ തന്റെ മുന്നിലുള്ളത് ഭാരത് ജോഡോ യാത്ര മാത്രമാണെന്ന് രാഹുല്‍ വ്യക്തമാക്കി.
ദല്‍ഹിയിലെ അധികാരത്തിലേക്കുള്ള വഴി ഉത്തര്‍പ്രദേശിലൂടെയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി യു.പിയിലെ വാരാണസിയിലാണ് മത്സരിക്കുന്നതെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ പത്രസമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോഴാണ് രാഹുല്‍ ഇങ്ങനെ പ്രതികരിച്ചത്. തലക്കെട്ട് സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. യാത്രാ ലക്ഷ്യത്തില്‍നിന്ന് ശ്രദ്ധതിരിക്കാനാണു മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോരിനെപ്പറ്റിയുള്ള ചോദ്യത്തിന് ഇരുവരും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നായിരുന്നു മറുപടി. ഇവര്‍ തമ്മിലുള്ള പ്രശ്‌നം ഭാരത് ജോഡോ യാത്രയെ ബാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.