ജയിച്ച കെ.എസ്.യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി, ലക്ഷ്യം യൂണിയന്‍ പിടിക്കാന്‍

കൊച്ചി- പൂത്തോട്ട എസ്.എന്‍ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച കെ.എസ്.യു പ്രവര്‍ത്തകയെ എസ.്എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൂത്തോട്ട ശ്രീനാരായണ ലോ കോളേജ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി പ്രവീണയാണ് പരാതി നല്‍കിയത്. എസ്എഫ്‌ഐ പ്രവര്‍ത്തകരായ രാജേശ്വരി, സിദ്ധാര്‍ത്ഥ്, അമല്‍ദേവ്, ഗോപിക എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയും കെ.എസ്.യുവും തുല്യ സീറ്റുകള്‍ നേടിയതിന് പിന്നാലെ പ്രവീണയെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ക്ലാസ് പ്രതിനിധിയായി പ്രവീണ വിജയിച്ചിരുന്നു. ഉച്ചതിരിഞ്ഞ് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരിക്കുന്നതിനായി പ്രവീണയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു.
പ്രവീണയുടെ സുഹൃത്തിന് അസുഖം എന്ന് പറഞ്ഞ് കോളേജില്‍നിന്നും വിളിച്ചിറക്കിയശേഷം ഒന്നരമണിക്കൂറോളം വിവിധങ്ങളായി വാഹനത്തില്‍ കറക്കുകയായിരുന്നു എന്നാണ് പരാതി. യൂണിയന്‍ പിടിയ്ക്കാനാണ് കെ.എസ്.യു പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി.

 

 

Latest News