കോട്ടയത്തെ സദാചാര ആക്രമണം, വിദ്യാര്‍ഥികള്‍ മുടി മുറിച്ച് പ്രതിഷേധിച്ചു

കോട്ടയം- നഗരമധ്യത്തില്‍ രാത്രി പെണ്‍കുട്ടിക്കുനേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായതില്‍ സി.എം.എസ് കോളേജ് വിദ്യാര്‍ഥികള്‍ മുടി മുറിച്ച് പ്രതിഷേധിച്ചു. കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധച്ചങ്ങലയും തീര്‍ത്തു. കോളേജ് അധികാരികളും വിദ്യാര്‍ഥിസമരത്തോടെ അനുകൂല സമീപനമാണ് സ്വീകരിച്ചത്.
തിങ്കളാഴ്ച രാത്രി 10.30 നാണ് തിരക്കേറിയ തിരുനക്കരയില്‍ അക്ഷരനഗരിയെ ലജ്ജിപ്പിച്ച സംഭവമുണ്ടായത്. സദാചാര ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തിനേറ്റ പരിക്കിനേക്കാള്‍ വലുത് ഈ മാനസിക നൊമ്പരമാണെന്ന് ആശുപത്രിയില്‍വെച്ച് പെണ്‍കുട്ടി പറഞ്ഞിരുന്നു.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. താഴത്തങ്ങാടി സ്വദേശികളായ ഷബീര്‍, മുഹമ്മദ് അസ്്‌ലം, അനസ് അഷ്‌കര്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

 

Latest News