ബന്ദിയാക്കി പണം ആവശ്യപ്പെട്ടു; സൗദിയില്‍ യുവതിയും യുവാവും അറസ്റ്റില്‍

മക്ക - സെക്യൂരിറ്റി ജീവനക്കാരനായ സൗദി യുവാവിനെ ബന്ദിയാക്കിയും മര്‍ദിച്ചും 1,600 റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട യുവതിയെയും യുവാവിനെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തുമെന്നും അതിനു മുമ്പായി തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് സഹോദരന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വോയ്‌സ് മെസ്സേജുകള്‍ ലഭിച്ചതായി സൗദി പൗരന്‍ സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു.
യുവതിയും യുവാവും ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ തന്ത്രപൂര്‍വം കെണിയില്‍ വീഴ്ത്തുകയായിരുന്നു. സംഘത്തിന്റെ കെണിയില്‍ വീണ സെക്യൂരിറ്റി ജീവനക്കാരന്‍ ബത്ഹ ഖുറൈശിലെ ഫഌറ്റില്‍ എത്തുകയും ഇവിടെ വെച്ച് യുവതിയും യുവാവും ചേര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ ബന്ദിയാക്കുകയും  മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു.
ബത്ഹാ ഖുറൈശിലെ പ്രശസ്തമായ റെസ്റ്റോറന്റിനു സമീപം വെച്ചാണ് യുവതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. ബന്ദിയാക്കിയ സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈല്‍ ഫോണും സെക്യൂരിറ്റി ജീവനക്കാരനെ ബന്ദിയാക്കിയ ഫഌറ്റിന്റെ താക്കോലും യുവതിയുടെ പക്കല്‍ കണ്ടെത്തി. യുവതിയുടെ കൂട്ടുപ്രതിയായ യുവാവിനെയും പിന്നീട് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ ഫഌറ്റില്‍ ബന്ദിയാക്കിയ നിലയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കണ്ടെത്തി. രണ്ടു ദിവസം പീഡിപ്പിച്ചതിന്റെയും മര്‍ദിച്ചതിന്റെയും പരിക്കുകള്‍ യുവാവിന്റെ ദേഹത്ത് കണ്ടെത്തി. ചികിത്സക്കായി യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ അജ്‌യാദ് പോലീസും പബ്ലിക് പ്രോസിക്യൂഷനും വിശദമായി ചോദ്യം ചെയ്തുവരികയാണ്.

 

Latest News