Sorry, you need to enable JavaScript to visit this website.

50 ദിവസം മുമ്പ് പുറപ്പെട്ടു; അള്‍ജീരിയന്‍ തീര്‍ഥാടകര്‍ ബൈക്കില്‍ പുണ്യഭൂമിയില്‍

അള്‍ജീരിയയില്‍ നിന്ന് ബൈക്കില്‍ മക്കയിലെത്തിയ തീര്‍ഥാടകര്‍.

മക്ക - ഉത്തരാഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ നിന്ന് രണ്ടംഗ സംഘം ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും ബൈക്കില്‍ പുണ്യഭൂമിയിലെത്തി. 50 ദിവസം മുമ്പാണ് ഇരുവരും പുണ്യഭൂമി ലക്ഷ്യമാക്കി ബൈക്കില്‍ യാത്ര തിരിച്ചത്. അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ നിന്ന് ഒക്‌ടോബര്‍ എട്ടിന് യാത്ര തിരിച്ച വലീദും ദാദിയും തുനീഷ്യ, ലിബിയ, തുര്‍ക്കി, ഇറാഖ്, സിറിയ, ലെബനോന്‍, ജോര്‍ദാന്‍ വഴിയാണ് സൗദിയില്‍ പ്രവേശിച്ചത്.
പുണ്യഭൂമിയിലേക്കുള്ള യാത്രയില്‍ ലിബിയയില്‍ നിന്ന് സംഘം കപ്പല്‍ മാര്‍ഗമാണ് തുര്‍ക്കിയിലെത്തിയത്. ഉത്തര സൗദിയില്‍ നിന്ന് പ്രവാചക നഗരിയിലെത്തി മദീന സിയാറത്ത് പൂര്‍ത്തിയാക്കിയാണ് സംഘം കഴിഞ്ഞ ദിവസം മക്കയിലെത്തിയത്. മദീന-മക്ക എക്‌സ്പ്രസ്‌വേയിലൂടെ മക്ക ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിനിടെ സൗദി പൗരന്മാരില്‍ ഒരാള്‍ സംഘവുമായി സംസാരിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു.

 

 

Latest News