ഹിന്ദു ഐക്യവേദി മാര്‍ച്ച് ഇന്ന് വിഴിഞ്ഞത്ത്,  ഡിഐജി ആര്‍.നിശാന്തിനി ക്യാമ്പ് ചെയ്യുന്നു 

വിഴിഞ്ഞം- സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആര്‍.നിശാന്തിനി ഇന്ന് സന്ദര്‍ശനം നടത്തും. പ്രദേശത്ത് മദ്യ നിരോധനവും പൊലീസിനുള്ള ജാഗ്രതാ നിര്‍ദേശവും തുടരുകയാണ്. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്പെഷ്യല്‍ ഓഫീസറാക്കി കഴിഞ്ഞ ദിവസം പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
അതിനിടെ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.ശശികലയുടെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി ഇന്ന് മാര്‍ച്ച് നടത്തും. വൈകീട്ട് നാല് മണിക്ക് മുക്കോല ജംങ്ഷനില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങുക.
പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തതിന് 3000 പേര്‍ക്കെതിരെ കേസെടുത്തുവെങ്കിലും ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്റ്റേഷന്‍ ആക്രണത്തില്‍ പരിക്കേറ്റ് ചികിത്സയിലുണ്ടായ സമരസമിതിയിലെ എട്ടുപേര്‍ ഇന്നലെ ആശുപത്രിവിട്ടിരുന്നു.

Latest News