തിരുവനന്തപുരം- സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍കാരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇക്കാര്യത്തില്‍ കര്‍ശന പരിശോധന നടത്തി അര്‍ഹത ഇല്ലാത്തവരെ പെന്‍ഷന്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. അല്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ ബാദ്ധ്യതയുണ്ടാകുമെന്നും സംസ്ഥാന ബജറ്റിന് മുന്നോടിയായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. പെന്‍ഷന്റെ കാര്യത്തില്‍ വിവാദമുണ്ടാകുന്ന പ്രസ്താവനയുണ്ടാക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. എന്നാല്‍ പെന്‍ഷന്‍ വാങ്ങുന്നവരില്‍ അനര്‍ഹരായ നിരവധിപേരുണ്ട്. പരിശോധനയില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന നാലായിരത്തോളം പേര്‍ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തി. ബയോമെട്രിക് പരിശോധന നടത്തിയതിലൂടെ നിരവധി അനര്‍ഹരെ കണ്ടെത്തി. അര്‍ഹരായ ഏറ്റവും സാധാരണക്കാര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കേണ്ടത്. അതിനായി ഇനിയും പരിശോധന നടത്തേണ്ടതുണ്ട്. 60 ലക്ഷത്തോളം ആളുകള്‍ക്കാണ് പ്രതിമാസം 1600 രൂപ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ ബാദ്ധ്യതയാകും.'- കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.