Sorry, you need to enable JavaScript to visit this website.

കോൺഗ്രസിന് ഭരണത്തുടർച്ച പ്രവചിച്ച് എക്‌സിറ്റ് പോൾ സർവേ

ബംഗളൂരു- കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭരണത്തുടർച്ച പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങള്‍. വിവിധ ഏജൻസികൾ നടത്തിയ സർവേകളിലെല്ലാം കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. അർണബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അനുകൂല ചാനലായ റിപ്പബ്ലിക് ടി.വി മാത്രമാണ് കോൺഗ്രസിന്റെ പരാജയം പ്രവചിക്കുന്നത്. ടൈംസ് നൗ വി.എം.ആർ സർവേ 90-103 സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 80-93 സീറ്റും 30-39 സീറ്റ് ജെ.ഡി.എസിനും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ-ആക്‌സിസ് 106-118 സീറ്റുകളാണ് കോൺഗ്രസിന് പ്രവചിക്കുന്നത്.

Latest News