ജബല്‍പൂര്‍-മധ്യപ്രദേശിലെ ജബല്‍പൂരില്‍ 63 കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ടയാള്‍ക്ക് തങ്ങളുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് അറസ്റ്റിലായ മൂവരും പോലീസിനോട് പറഞ്ഞു. മൂന്ന് പേരുമായുള്ള പ്രകൃതിവിരുദ്ധ ബന്ധത്തെ കുറിച്ച് മറ്റുള്ളവരോട് വെളിപ്പെടുത്തിയാണ് കൊലപാതകത്തിനു കാരണമെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
42 വയസ്സുകാരനും 25 വയസ്സിന് താഴെയുള്ള രണ്ടുപേരുമാണ് അറസ്റ്റിലായത്.
സംഭവസ്ഥലത്ത് നിന്ന് സെക്‌സ് സ്‌പ്രേ, ടാബ്‌ലെറ്റുകള്‍, ഓയില്‍ ബോട്ടിലുകള്‍ എന്നിവയും കൊലപാതകത്തിന് ഉപയോഗിച്ച വടിയും പോലീസ് കണ്ടെടുത്തു.
നവംബര്‍ ഒമ്പതിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വൃദ്ധന്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എഎസ്പി) സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. കുറ്റകൃത്യത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം നല്‍കുമെന്ന് പോലീസ് അറിയിച്ചിരുന്നു.






