എണ്ണക്കപ്പലിനു പുറത്ത് ഒളിച്ചിരുന്ന് 11 ദിവസത്തെ യാത്ര; മൂന്നു പേരെ രക്ഷപ്പെടുത്തി

മഡ്രീഡ്- നൈജീരിയയില്‍നിന്ന് എണ്ണക്കപ്പലിനു പുറത്ത് ഒളിച്ചിരുന്ന് 11 ദിവസം സാഹസിക യാത്ര ചെയത് മൂന്ന് പേരെ സ്പാനിഷ് കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കപ്പലിനു പുറത്തുള്ള റഡറിന്റെ മുകളില്‍ ഇരുന്നാണ് ഇവര്‍ 11 ദിവസത്തിനുശേഷം ഇവര്‍ സ്‌പെയിനിലെ കനേറി ഐലന്റ്‌സില്‍ എത്തിയത്.  
2700 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 5,000 കിലോമീറ്റര്‍) ആണ് സാഹസികമായി ഇവര്‍ സഞ്ചരിച്ചത്. മൂന്നുപേരിലൊരാളുടെ നില ഗുരുതരമാണ്.

പ്രൊപ്പല്ലറിന്റെ മുകളില്‍ വെള്ളത്തില്‍ തൊട്ടുള്ള ഭാഗമാണു റഡര്‍. മൂന്നുപേരും ഇവിടെയിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടു. ആശുപത്രി വിട്ടാലുടന്‍ നൈജീരിയയിലേക്ക് തിരിച്ചയയക്കുമെന്ന്  സ്പാനിഷ് അധികൃതര്‍ വ്യക്തമാക്കി.

 

Latest News