തിരുവനന്തപുരം- കുടുംബ സുഹൃത്തായിരുന്ന യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊച്ചി കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ എ.വി.സൈജുവിനെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തു. വര്‍ഷങ്ങളായി കുടുംബ സുഹൃത്തായിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
മലയിന്‍കീഴില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന പരാതിയില്‍ സൈജുവിനെതിരെ കേസ് നിലവിലുണ്ട്. തുടര്‍ന്നാണ് കൊച്ചിയിലേക്ക് സ്ഥലം മാറ്റിയത്.
അതിനിടെ, പരാതിക്കാരിയായ യുവതിക്കും ഭര്‍ത്താവിനുമെതിരെ സൈജുവിന്റെ ഭാര്യയുടെ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. സൈജുവിന്റെ വീട്ടില്‍ചെന്ന് മകളെ ഉപദ്രവിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തത്.






