എന്‍.ഡി.ടി.വി ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പ്രണോയ് റോയിയും ഭാര്യയും രാജിവെച്ചു

ന്യൂദല്‍ഹി - രാജ്യത്തെ പ്രശസ്തമായ വാര്‍ത്താ ചാനല്‍ എന്‍.ഡി.ടി.വിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും രാജിവെച്ചു. ചാനല്‍ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് നടത്തുന്ന ശ്രമങ്ങള്‍ക്കിടെയാണിത്.
ആര്‍.ആര്‍.പി.ആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് എന്‍.ഡി.ടി.വി ഉടമകള്‍. റോയിമാരുടെ രാജി ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് അംഗീകരിച്ചതായും പകരം സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നിയ എന്നിവരെ നിയമിച്ചതായും എന്‍.ഡി.ടി.വി അറിയിച്ചു.
ഓഗസ്റ്റ് 23 ന് അദാനി ഗ്രൂപ്പ് ചാനലിന്റെ 29.18 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.

 

Latest News