കുക്കറിന്റെ വിസില്‍ തെറിച്ചു പാചക ജീവനക്കാരിക്ക് പരിക്ക്

ഇടുക്കി- ഉച്ചക്കഞ്ഞി പാചകത്തിനിടെ കുക്കറിന്റെ വിസില്‍ തെറിച്ചു മുഖത്തടിച്ച് പാചക ജീവനക്കാരിക്ക് പരിക്ക്. ദേവിയാര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി കൊട്ടാരത്തില്‍ വീട്ടില്‍ പ്രസന്ന കുമാരി (52) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടം. പാചകം ചെയ്യുന്നതിനിടെ കുക്കറിന്റെ വിസില്‍ തെറിച്ച് മുഖത്ത് പതിക്കുകയായിരുന്നു. ഇതോടൊപ്പം നീരാവിയും മുഖത്ത് പതിച്ചു പൊള്ളലേറ്റു. അടിമാലി താലൂക്ക് ആശുപ്രതിയില്‍ ചികിത്സയിലാണ്.
ചിത്രം- ആശുപത്രിയില്‍ കഴിയുന്ന പ്രസന്നകുമാരി

 

Latest News