മെഹ്‌സാന- ഗുജറാത്തിലെ മെഹ്‌സാനയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയിലേക്ക് ഇടിച്ചു കയറി കാള.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ജനക്കൂട്ടത്തിനിടയിലേക്കു കാള ഇടിച്ചുകയറിയത്. തലങ്ങുംവിലങ്ങും കാള ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ജനക്കൂട്ടത്തോടു ശാന്തരായിരിക്കാന്‍ അഭ്യര്‍ഥിച്ച ഗെലോട്ട്, കാളയെ ജനക്കൂട്ടത്തിനിടയിലേക്ക് അയച്ചത് ബിജെപിയാണെന്നു കുറ്റപ്പെടുത്തി. ഇത് ബിജെപിയുടെ ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസ് യോഗങ്ങള്‍ തടസ്സപ്പെടുത്താന്‍ അവര്‍ പലപ്പോഴും ഈ തന്ത്രം സ്വീകരിക്കാറുണ്ടെന്നു അദ്ദേഹം പറഞ്ഞു.
Bull in Congress Rally
— OptionsGurukul(Ashish)™ (@OptionsGurukul) November 28, 2022
Nifty is at ATH pic.twitter.com/TU9R6miyCJ






