Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് ജനസംഖ്യയില്‍ ക്രൈസ്തവര്‍ പകുതിയില്‍ താഴെയായി കുറഞ്ഞു; മുസ്ലിംകൾ വർധിക്കുന്നു

ലണ്ടന്‍- ഇംഗ്ലണ്ടിലും വെയില്‍സിലും ഇതാദ്യമായി ക്രൈസ്തവര്‍ ജനസംഖ്യയുടെ പകുതിയില്‍ താഴെ ആയതായി സെന്‍സസ് കണക്കുകള്‍.  2021 ല്‍ നടത്തിയ 10 വര്‍ഷത്തെ സെന്‍സസ് മുസ്‌ലിം ജനസംഖ്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച കാണിക്കുന്നുണ്ടെങ്കിലും  ക്രിസ്ത്യാനികള്‍ക്ക് ശേഷം രണ്ടാം സ്ഥാനത്ത് മതം വെളിപ്പെടുത്താത്തവരാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്  ഓഫീസര്‍ വെളിപ്പെടുത്തി.
മതേതര യുഗത്തില്‍ കാലക്രമേണ ക്രിസ്ത്യന്‍ അനുപാതം കുറയുന്നതില്‍ വലിയ അത്ഭുതമില്ലെന്ന് യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ കോട്രെല്‍ പറഞ്ഞു.
അതേസമയം, യൂറോപ്പില്‍ ജീവിതച്ചെലവും യുദ്ധവും കാരണം പ്രതിസന്ധി നേരിടുന്ന ആളുകള്‍ക്ക് ഇപ്പോഴും ആത്മീയ ജീവനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ അവര്‍ക്കായി എപ്പോഴും അവര്‍ക്കായി ഉണ്ടാകുമെന്നും  ഭക്ഷണവും ആശ്വാസവും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ക്രിസ്തുമസ് ദിനത്തില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പ്രാര്‍ഥനകള്‍ക്കായി എത്തിച്ചേരുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ഒരു ആഗോള വിശ്വാസത്തിന്റെ ഭാഗമെന്ന നിലയില്‍ താട്ടടുത്ത ചുറ്റുപാടുകള്‍ക്കപ്പുറത്തേക്കാണ് നോക്കുന്നത്. ഭൂമിയിലെ ഏറ്റവും വലിയ പ്രസ്ഥാനം സമാധാനപരവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള ഏറ്റവും വലിയ പ്രതീക്ഷയാണെന്ന് ഓര്‍ക്കണം- അദ്ദേഹം പറഞ്ഞു.
മതം സംബന്ധിച്ച ചോദ്യം 2001 ലാണ് യു.കെ സെന്‍സസില്‍ ചേര്‍ത്തത്. ഉത്തരം നല്‍കുക നിര്‍ബന്ധമില്ലെങ്കിലും 94.0 ശതമാനം പേര്‍ പ്രതികരിച്ചു.  
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഏകദേശം 27.5 ദശലക്ഷം ആളുകളാണ് ( 46.2 ശതമാനം)  ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെട്ടത്. 2011 നെ അപേക്ഷിച്ച് 13.1 ശതമാനം പോയിന്റ് കുറഞ്ഞു.
'മതമില്ല' എന്നത് 12 പോയിന്റ് ഉയര്‍ന്ന് 37.2 ശതമാനം അല്ലെങ്കില്‍ 22.2 ദശലക്ഷമായി മുസ്ലീങ്ങള്‍ ജനസംഖ്യയുടെ 3.9 ദശലക്ഷം ( 6.5 ശതമാനം) ആയി ഉയര്‍ന്നു. നേരത്തെ 4.9 ശതമാനമായിരുന്നു.
ഹിന്ദുക്കള്‍ പത്ത് ലക്ഷവും  സിഖുകാര്‍ 5,24,000 വുമാണ്.  അതേസമയം ബുദ്ധമതക്കാര്‍ 2,71,000 വരുന്ന ജൂതന്മാരെ മറികടന്ന് 2,73,000 ആയി.

 

Latest News