ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം പോയി

കല്ലമ്പലം- ഭര്‍ത്താവിനെയും ഒമ്പതു വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ കാമുകനോടൊപ്പം വിട്ടയച്ചു. നാവായിക്കുളം മുട്ടിയറനിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസ്സായ മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.

യുവതിയുടെ ഭര്‍ത്താവ് അഞ്ച് ദിവസം മുമ്പാണ് വിദേശത്ത് നിന്ന് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയത്. ഭര്‍ത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത കല്ലമ്പലം പോലീസ് യുവതിയുടെ താല്‍പര്യ പ്രകാരം കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു.  കാമുകനുമായി ചേര്‍ന്ന് യുവതി വന്‍ സാമ്പത്തിക തട്ടിപ്പുകൾ നടത്തിയതായി ബന്ധുക്കള്‍ ആരോപിച്ചു.

 

Latest News