ബംഗളൂരു- കര്‍ണാടകയിലെ ബംഗളൂരുവില്‍ മലയാളി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ബൈക്ക് ടാക്‌സി െ്രെഡവറും സുഹൃത്തും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി സുഹൃത്തിനെ കണ്ട് മടങ്ങും വഴിയാണ് യുവതിയെ യുവതിയെ പ്രതികള്‍ പീഡിപ്പിച്ചത്. രണ്ട് പ്രതികളെയും പോലീസ് പിടികൂടി. ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം നടന്നത്. ബംഗളൂരു സ്വദേശികളായ അറാഫത്ത് , ഷിഹാബുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
ഫ്രീലാന്‍സായി ജോലി ചെയ്യുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. ബൈക്ക് ടാക്‌സി ഉടമയുടെ വീടിന്റെ തൊട്ടടുത്താണ് യുവതി താമസിച്ചിരുന്നത്. യുവതിയെ വീട്ടിലാക്കിയ ശേഷം മടങ്ങിയ െ്രെഡവര്‍ സുഹൃത്തിനൊപ്പം തിരികെ വന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ബംഗളൂരു പോലീസ് അറിയിച്ചു.






