ശിരോവസ്ത്രമണിഞ്ഞ് അരുന്ധതി റോയി; പുതിയ വേഷത്തിലെത്തിയത് വള്ളം കളി കാണാന്‍

കൊച്ചി- ശിരോവസ്ത്രം ധരിച്ചെത്തിയ സ്ത്രീ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയാണെന്നു വെളിപ്പെടുത്തി സംഘാടകര്‍. എറണാകുളം ചേപ്പനത്ത് കഴിഞ്ഞ ദിവസം നടന്ന വള്ളംകളി കാണാനാണ് അരുന്ധതി റോയി എത്തിയത്.  വള്ളംകളിയുടെ ആഘോഷത്തിമിര്‍പ്പില്‍ ആള്‍ക്കൂട്ടം സ്വയം മറന്നിരിക്കുമ്പോഴാണ് എഴുത്തുകാരി അരുന്ധതി റോയി വള്ളം കളി ആസ്വദിക്കുന്ന കാര്യം അനൗണ്‍സ്‌മെന്റ് നടത്തി സംഘാടകര്‍ ആള്‍ക്കൂട്ടത്തെ അമ്പരപ്പിച്ചത്.
എറണാകുളം സൗത്ത് റോട്ടറി ക്ലബ്ബും തണല്‍ ഫൗണ്ടേഷനും കുമ്പളം ഗ്രാമപഞ്ചായത്തും സംയുക്തമായി പനങ്ങാട് ചേപ്പനത്താണ് വള്ളം കളി മത്സരം സംഘടിപ്പിച്ചത്.  ധാരാളം പേര്‍ വള്ളംകളി കാണാനെത്തിയിരുന്നു.
അരുന്ധതി റോയിയുടെ സാന്നിധ്യമറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് കേട്ടതോടെ ആളുകള്‍ എഴുത്തുകാരിയോടൊപ്പം സെല്‍ഫിയെടുക്കുന്ന തിരക്കിലായി.

 

Latest News