പീഡനത്തെ തുടര്‍ന്ന് സഹായത്തിനു വിളിച്ച ഹെഡ്മാസ്റ്ററും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

പട്‌ന- നാല് ആണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെ രക്ഷിക്കാനെത്തിയ ഹെഡ്മാസ്റ്ററും ബലാത്സംഗം ചെയ്തു. 55 കാരനായ ഹെഡ്മാസ്റ്ററേയും പ്രായപൂര്‍ത്തിയാകാത്ത     ഒരു കുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തു.
ബീഹാറിലെ കൈമൂര്‍ ജില്ലയിലാണ്  14 വയസ്സുള്ള പെണ്‍കുട്ടിയെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.  സ്ഥലത്ത് ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എത്തിയതോടെ യുവാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സഹായിക്കുന്നതിന് പകരം പെണ്‍കുട്ടിയെ  ഹെഡ്മാസ്റ്ററും ബലാത്സംഗം ചെയ്തു.
പെണ്‍കുട്ടി ശൗചാലയത്തില്‍ പോകാന്‍ ഇറങ്ങിയ സമയത്താണ് കൗമരക്കാരായ നാല് ആണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോയത്.  ആളൊഴിഞ്ഞ സ്ഥലത്തേക്ക്  പിടിച്ചുകൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഒരാള്‍ പീഡിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ കാവല്‍ നിന്നുവെന്ന് പോലീസ് പറഞ്ഞു.  
അതേ സമയം സ്‌കൂളിലെ പ്രധാനാധ്യാപകനായ സുരേന്ദ്ര കുമാര്‍ ഭാസ്‌കര്‍ നാല് ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോകുന്നത് കണ്ടിരുന്നു. ഇവരെ പിന്തുടര്‍ന്നാണ് ഇയാള്‍ സംഭവ സ്ഥലത്ത് എത്തിയത്. ഇയാളെ കണ്ടപ്പോള്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
െ്രെപമറി സ്‌കൂളിലെ പ്രധാനാധ്യാപകനായ സുരേന്ദ്ര കുമാര്‍ തന്നെ രക്ഷിക്കുമെന്നാണ് കരുതിയതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. എന്നാല്‍ അയാള്‍ ആണ്‍കുട്ടികളുടെ ആക്രമണത്തില്‍ അവശയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും രക്തം വാര്‍ന്ന നിലയില്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

 

Latest News