Sorry, you need to enable JavaScript to visit this website.

വൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്ക് ശിക്ഷ കടുപ്പിക്കാൻ നീക്കം

ന്യൂദൽഹി- പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് ആറു മാസം വരെ തടവു ശിക്ഷ ഉറപ്പുവരുത്തുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ.  നിലവിൽ മൂന്ന് മാസം വരെയാണ് ഈ കുറ്റത്തിന് തടവു ശിക്ഷ. 2007ലെ മുതിർന്ന പൗരന്മാരേയും രക്ഷിതാക്കളേയും സംരക്ഷിക്കൽ നിയമത്തിൽ ഭേദഗതി കൊണ്ടു വരാനാണ് സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ നീക്കം. ഈ നിയമത്തിൽ പറയുന്ന മക്കളുടെ നിർവചനത്തിൽ വളർത്തു മക്കൾ, ദത്തു മക്കൾ, മക്കളുടെ ഇണകൾ, പേരക്കുട്ടികൾ എന്നിവരെ കൂടി ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. നിലവിൽ സ്വന്തം മക്കളും പേരക്കുട്ടികളും മാത്രമാണ് നിയമത്തിൽ പറയുന്ന നിർവചനത്തിൽ ഉൾപ്പെടുന്നത്.

വൃദ്ധ മതാപിതാക്കൾക്ക് ജീവനാംശമായി ചെലവിനു നൽകേണ്ട തുക 10,000 രൂപയായി പരിമിതപ്പെടുത്തിയ വകുപ്പും നിയമത്തിൽ നിന്ന് നീക്കം ചെയ്യും. കൂടുതൽ സമ്പാദ്യമുള്ളവർ കൂടുതൽ തുക ചെലവിനു നൽകേണ്ടി വരുന്ന രീതിയിലാണ് കരടു ഭേദഗതി കൊണ്ടു വരുന്നത്.
 

Latest News