Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാട്‌സ്ആപ്പ് വഴി ലിങ്ക്; വയോധികനെ സെക്സ് കെണിയിൽ കുടുക്കി ആറു ലക്ഷം തട്ടി

ബംഗളൂരു- വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി അജ്ഞാതസംഘം ആറു ലക്ഷം രൂപ തട്ടി. ബംഗളൂരു ബി.ടി.എം. ലേഔട്ട് സ്വദേശിയായ 75കാരനാണ് സൗത്ത് ഈസ്റ്റ് സൈബര്‍െ്രെകം പോലീസില്‍ പരാതി നല്‍കിയത്.
വാട്‌സ്ആപ്പിലേക്ക് വന്ന സന്ദേശത്തിനൊപ്പമുണ്ടായിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ അശ്ലീല വീഡിയോകോളുടെ സൈറ്റ് ഓപ്പണായെന്നും പിന്നീട് ഒരു സ്ത്രീ വീഡിയോ കോളിലെത്തിയെന്നും പറയുന്നു.
തൊട്ടടുത്ത ദിവസം റെക്കോഡ് ചെയ്ത വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ഗൗരവ് എന്നയാള്‍ വിളിച്ചു.  ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. വീഡിയോ ദൃശ്യങ്ങള്‍ വാട്‌സാപ്പിലേക്ക് അയച്ചുനല്‍കുകയും ചെയ്തു. ഇതോടെ മാനഹാനി ഭയന്ന് വയോധികന്‍ ഇവര്‍ നല്‍കിയ അക്കൗണ്ട് നമ്പറില്‍ ഒരുലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു.
ഭീഷണി തുടര്‍ന്നതോടെ ആറുതവണയായി അഞ്ചുലക്ഷം രൂപ കൂടി ഇവര്‍ക്ക് നല്‍കി. വീണ്ടും പണമാവശ്യപ്പെട്ടതോടെയാണ് ഇദ്ദേഹം സൈബര്‍ െ്രെകം പോലീസിനെ സമീപിച്ചത്. പണം നിക്ഷേപിച്ച ബാങ്ക് അക്കൗണ്ട് നമ്പര്‍, തട്ടിപ്പുകാര്‍ വിളിച്ച മൊബൈല്‍ നമ്പറുകള്‍ തുടങ്ങിയവയും പോലീസിന് കൈമാറിയിട്ടുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇത്തരം കേസുകളില്‍ ഹാക്ക് ചെയ്യുന്ന ബാങ്ക് അക്കൗണ്ട് നമ്പറുകളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കാറുള്ളതെന്നും സൈബര്‍ െ്രെകം പോലീസ് പറഞ്ഞു. അപരിചിത നമ്പറുകളില്‍നിന്ന് വരുന്ന സന്ദേശങ്ങളിലും ലിങ്കുകളും ക്ലിക്ക് ചെയ്യരുതെന്നും സൈബര്‍ െ്രെകം പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

 

Latest News