ജറൂസലം- ജറൂസലമിലെ ശൈഖ് ജറ പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ സൈനിക നടപടിക്കിടെ പരിക്കേറ്റ ഫലസ്തീന്‍ കൗമാരക്കാരന് മധുരം നല്‍കിയതിന് ഫലസ്തീന്‍ ഡോക്ടറെ ഇസ്രായേല്‍ പുറത്താക്കി. ഇസ്രായേല്‍ ആശുപത്രിയായ ഹദസ്സ മെഡിക്കല്‍ സെന്ററില്‍നിന്നാണ് ഡോക്ടറെ പുറത്താക്കിയതെന്ന് ഖുദ്‌സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റ കുട്ടിയായ അഹമ്മദ് അബു ഖുതൈഷിന് മധുരം നല്‍കിയതിന് ഹദസ്സ ഹോസ്പിറ്റല്‍, ഹൃദയ, ശ്വാസകോശ ശസ്ത്രക്രിയയില്‍ വിദഗ്ധനായ ഡോ. അഹമ്മദ് മഹാജ്‌നയെയാണ് പുറത്താക്കിയത്.
16 കാരനായ അഹമ്മദ് അബു ഖുതൈഷ് ഒരു മാസത്തിലേറെയായി 'ഹദസ്സ' ആശുപത്രിയില്‍ കിടക്കുകയാണ്.
അധിനിവേശ ജറുസലേമിലെ ശൈഖ് ജറാ കളിസ്ഥലത്തിന് നടുവില്‍ വെച്ചാണ് അധിനിവേശ അഹമ്മദിനെ വെടിവച്ചത്. ആക്രമണത്തിനൊരുങ്ങിയെന്ന് അവകാശപ്പെട്ടാണ് ഡസന്‍ കണക്കിന് കുട്ടികളെ സൈന്യം ആക്രമിച്ചത്.
'അറബ്, പലസ്തീന്‍ എന്നിങ്ങനെ എല്ലാത്തിനും നേരെയുള്ള അധിനിവേശ ഭരണകൂടത്തിന്റെ വംശീയതയുടെ മാതൃകയാണ് ഹദസ്സ ആശുപത്രിയിലെ പിരിച്ചുവിടല്‍ തീരുമാനമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പത്രപ്രസ്താവനയില്‍ പറഞ്ഞു,