എല്ലാ വോട്ടും താമരയിലേക്ക്, കർണാടകയിൽ ഗുരുതര ആരോപണവുമായി കോൺഗ്രസ്

ബംഗളൂരു- കർണാടക തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് കോൺഗ്രസ് ആരോപണം. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ബനാഹട്ടി മണ്ഡലത്തിൽ ഏത് ചിഹ്നത്തിന് വോട്ട് ചെയ്താലും താമരയിലേക്കാണ് പോകുന്നതെന്നും ആളുകൾ വോട്ടു ചെയ്യാതെ മടങ്ങുകയാണെന്നും കോൺഗ്രസ് വക്താവ് ബ്രിജേഷ് കലപ്പ ട്വീറ്റ് ചെയ്തു.

എന്റെ അച്ഛന്റെ വീടിന് എതിർവശത്തുള്ള രണ്ടാം നമ്പർ ബൂത്തിലാണ് വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നതെന്നും ദേഷ്യം പിടിച്ച വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരത്തിൽ പരാതി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News