Sorry, you need to enable JavaScript to visit this website.
Friday , January   27, 2023
Friday , January   27, 2023

VIDEO - ഇന്ത്യൻ വധു വരന്മാരുടെ റാംപ് നടത്തത്തിൽ തിളങ്ങി സുവൈദി പാർക്ക്

വിവിധ സംസ്ഥാനങ്ങളുടെ വിവാഹ വേഷത്തിൽ

റിയാദ്- ഇന്ത്യൻ വധു വരന്മാർ വിവാഹ വസ്ത്രങ്ങളിൽ റാംപ് വാൽക് നടത്തിയപ്പോൾ റിയാദിലെ സുവൈദി പാർക്ക് ഇന്ത്യയിലെ സംസ്കാര വൈവിധ്യങ്ങളുടെ സംഗമമായി.  റിയാദ് സീസണിൻ്റെ ഭാഗമായി നടക്കുന്ന ഇന്ത്യൻ വാരാഘോഷത്തിൻ്റെ ഭാഗമായാണ് പ്രത്യേകമായി ഒരുക്കിയ സ്റ്റേജിൽ നിരവധി ഇന്ത്യൻ ദമ്പതികൾ റാംപ് വാൽക് നടത്തിയത്.  ഇന്ത്യക്കാരും മറ്റു ഏതാനും രാജ്യങ്ങളിലെ പ്രവാസികളും സൗദി കുടുംബങ്ങളുമടങ്ങിയ പ്രൗഢ സദസ്സിന് മുന്നിലായിരുന്നു റാംപ് നടത്തം.


വിവിധ സംസ്ഥാനങ്ങളുടെ വിവാഹ വേഷത്തിൽ

ഇന്ത്യൻ ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ വേദിയിൽ ഹിന്ദി ഗസലുകളും ഗാനങ്ങളും ഒഴുകിയ ദിനമായിരുന്നു തിങ്കളാഴ്ച. ഇന്ത്യൻ മ്യൂസിക്കിൻ്റെ വജ്രം എന്നറിയപ്പെടുന്ന ക്ലാസിക്കൽ ഗസൽ ഗായകനായ മുഹമ്മദ് വക്കീലിൻ്റെ ഗസലുകൾ ശോതാക്കൾക്ക് ഹൃദ്യമായി .


ആനയുടെ പ്രതിമക്ക് ലൈവ് കളർ നൽകുന്ന പരിപാടി അറബ് പൗരന്മാർക്ക് വിസ്മയമായി. ഇന്ത്യൻ വാരാഘോഷം ബുധനാഴ്ച സമാപിക്കും. ഡിസംബർ 1, 2, 3 തിയ്യതികളിൽ  റിയാദ് സീസണിൻ്റെ എല്ലാ വേദികളും അറ്റകുറ്റ പണികൾക്കായി അടച്ചിടും. ഇത് കാരണമാണ് ഇന്ത്യൻ വാരാഘോഷം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഇല്ലാതെ പോയത്.


ചൊവ്വാഴ്ച ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവാഹക്കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്.സജിൻ നിഷാൻ അവതാരകനായിരുന്നു. എംബസി ഉദ്യോഗസ്ഥരായ മോയിൻ അക്തർ, പുഷ്പരാജ് എന്നിവർ പരിപാടികൾ ഏകീകരിച്ചു. ഫോട്ടോ, രാജേഷ് ഗോപാലൻ

Tags

Latest News