തൃശൂരില്‍ ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു; സുഹൃത്തിനെ തിരയുന്നു

തൃശൂര്‍-ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി   വാസുദേവന്‍ (56)ആണ് മരിച്ചത്. വാസുദേവന്റെ സുഹൃത്ത് ജയനും വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ജയനെ തൃശൂര്‍  ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരേയും വെട്ടിയ സുഹൃത്ത് ഗീരീഷിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.
രാവിലെ ഒന്‍പതരയോടെ ചെത്തുതൊഴിലാളികളായ വാസുദേവനും ഗിരീഷും ഒരുമിച്ചാണ് വാഴാലിപ്പാടത്തെ തോട്ടത്തില്‍ ജോലിക്ക് പോയത്. ഭാരതപ്പുഴയുടെ തീരത്തുള്ള തോട്ടത്തില്‍ വെച്ച് ഗിരീഷ് ചെത്താനുപയോഗിക്കുന്ന കത്തികൊണ്ട് വാസുദേവന്റെ കഴുത്തിന് വെട്ടുകയായിരുന്നു. വെട്ടേറ്റ വാസുദേവന്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പിന്നാലെ ഓട്ടോറിക്ഷാ െ്രെഡവറായ ജയനേയും വെട്ടി. ചെറുതുരുത്തി പൊലീസും വിരലടയാള വിദ്ഗദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

 

Latest News