Sorry, you need to enable JavaScript to visit this website.

VIDEO മുസ്ലിം വിദ്യാര്‍ഥിയെ ഭീകരനെന്നു വിളിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

ബംഗളൂരു-വിദ്യാര്‍ത്ഥിയെ ഭീകരനെന്നു വിളിച്ച അധ്യാപികന് സസ്പന്‍ഷന്‍. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ മണിപ്പാല്‍ സര്‍വകലാശാലയിലെ അധ്യാപകനെയാണ് സസ്പന്‍ഡ് ചെയ്തത്. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. വിഷയത്തില്‍ ആഭ്യന്തര അന്വേഷണത്തിന് സര്‍വകലാശാല ഉത്തരവിട്ടു. മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകനും വിദ്യാര്‍ഥിയും തമ്മിലുണ്ടായ പ്രശ്‌നം അധ്യാപകന്‍ ക്ഷമ ചോദിച്ചതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പായിരുന്നു.

ഇത്തരം സംഭവങ്ങളെ അപലപിക്കുന്നവെന്നും ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ ഞങ്ങള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കുന്നുവെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. വിഷയത്തില്‍ വേണ്ട നടപടിയെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിക്ക് കൗണ്‍സിലിങ്ങ് നല്‍കുകയാണ്. പ്രൊഫസറെ കോളജില്‍ നിന്ന് സസ്പന്‍ഡ് ചെയ്തു- സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

തന്നെ ഭീകരവാദിയെന്നു വിളിച്ച അധ്യാപകനെതിരെ വിദ്യാര്‍ത്ഥി ശബ്ദമുയര്‍ത്തുന്നതും അധ്യാപകന്‍ മാപ്പ് ചോദിക്കുന്നതുമായ  വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിഇത്തരം പ്രസ്താവനകള്‍ നടത്താന്‍ താങ്കള്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്ന് വിദ്യാര്‍ത്ഥി ചോദിക്കുമ്പോള്‍ അത് വെറും തമാശയായിരുന്നു എന്ന് അധ്യാപകന്‍ പറയുന്നു. '26/11 തമാശയല്ല. ഒരു മുസ്ലിം ആയിരിക്കെ രാജ്യത്ത് ഇത്തരം കാര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് തമാശയല്ല-വിദ്യാര്‍ത്ഥി പറയുന്നു. അതിനു മറുപടിയായി അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട് മാപ്പ് ചോദിക്കുന്നുണ്ട്. തന്റെ മകനെപ്പോലെയാണ് വിദ്യാര്‍ത്ഥിയെ കാണുന്നതെന്നും അധ്യാപകന്‍ പറയുന്നു.
'താങ്കളുടെ മകനോട് താങ്കള്‍ ഇങ്ങനെ പറയുമോ? ക്ലാസില്‍, എല്ലാവരുടെയും മുന്നില്‍ വെച്ച് അവനെ ഭീകരനായി മുദ്രകുത്തുമോ? ഒരു മാപ്പപേക്ഷ മതിയാവില്ല സര്‍. താങ്കള്‍ ഇവിടെ സ്വയം ചിത്രീകരിക്കുന്നത് എങ്ങനെയെന്നതില്‍ മാറ്റമുണ്ടാവില്ല- വിദ്യാര്‍ത്ഥി പറഞ്ഞു.
നാലു വര്‍ഷം പഠനം തുടരാനുള്ള വിദ്യാര്‍ഥി ആയതിനാല്‍ വിവാദം ഉപേക്ഷിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം ഉയരുന്നുണ്ട്.

 

Latest News