വൃദ്ധന്റെ മുഖത്തടിക്കുന്ന വീഡിയോ പ്രചരിച്ചു; യുവാവ് അറസ്റ്റില്‍

അല്‍ബാഹ - സാമൂഹിക പരിപാടിക്കിടെ വൃദ്ധന്റെ മുഖത്തടിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി അല്‍ബാഹ പോലീസ് അറിയിച്ചു. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി വൃദ്ധനെ മര്‍ദിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിരവധി പേര്‍ പങ്കെടുത്ത പരിപാടിക്കിടെ യുവാവ് വൃദ്ധന്റെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ബാഹ പോലീസ് അറിയിച്ചു.

 

Latest News