കലബുറഗി- രാത്രി മൂത്രം ഒഴിക്കാനിറങ്ങിയ 65 കാരനായ വ്യവസായിയുടെ രഹസ്യഭാഗത്ത് കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ടാഴ്ച മുമ്പാണ് സെഡം ടൗണില്‍ 65 കാരനായ വ്യവസായിയെ കൊലപ്പെടുത്തിയത്. ഫോണ്‍ കോള്‍ രേഖകളും സാഹചര്യ തെളിവുകളുമാണ് കലബുറഗി ജില്ലാ പോലീസിന് സഹായകമായത്.
ഇലക്ട്രിക്കല്‍ കടയില്‍ രാത്രി ഉറങ്ങാറുള്ള മല്ലികാര്‍ജുന്‍ മുട്ട്യാലിനെ നവംബര്‍ 14 ന് രാത്രി മൂത്രമൊഴിക്കാനായി കടയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ലിംഗം തകര്‍ത്തും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയത്.
ലിംഗരാജ്, അവിനാഷ് റാത്തോഡ്, കരണ്‍, വിജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ലിംഗരാജിന്റെ സഹോദരി കുടുംബത്തിന്റെ എതിര്‍പ്പിന് വിരുദ്ധമായി കബാലിഗക്കാരനായ മുട്ട്യാലിന്റെ മകന്‍ ശ്രീനിവാസിനെ വിവാഹം കഴിച്ചിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് ഇഷ പന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മരുമകള്‍ക്ക് അവകാശപ്പെട്ട സ്വത്ത് ചോദിച്ച് മുട്ടിയാല്‍ ലിംഗരാജിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. സഹോദരിയുടെ മിശ്രവിവാഹവും സ്വത്തിന്റെ പേരില്‍ മുട്ടിയാല്‍ ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് ലിംഗരാജ് പദ്ധതിയിടാന്‍ കാരണം.
കൊലയാളിയായ അവിനാഷ് റാത്തോഡിനെയും കൂട്ടാളികളായ കരണ്‍, വിജയ്കുമാര്‍ എന്നിവരെയും ഇതിനായി ലിംഗരാജ് വാടകക്കെടുത്തതായി പോലീസ് പറഞ്ഞു. മുട്ട്യാലിനെ കൊലപ്പെടുത്താന്‍ സമ്മതിച്ച 10 ലക്ഷം രൂപയില്‍ മുന്‍കൂറായി അഞ്ച് ലക്ഷം രൂപ നല്‍കി.
നവംബര്‍ 14 ന് രാത്രിയും നവംബര്‍ 15 ന് രാവിലെയും കൊലപാതകത്തിന് ഒരു ദിവസം മുമ്പും ആസൂത്രണം ചെയ്തതിന് ശേഷവും ലിംഗരാജ് അജ്ഞാതനായ ഒരാളോട് സംസാരിക്കാന്‍ പുതിയ സിം കാര്‍ഡ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയതോടെയാണ് വഴിത്തിരിവായതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സെഡാമിലെ ബസവ നഗറില്‍ താമസിക്കുന്ന അവിനാഷ് റാത്തോഡിന്റെ അജ്ഞാത നമ്പര്‍ പോലീസ് കണ്ടെത്തി.
അവിനാഷ് റാത്തോഡിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അവിനാഷ് റാത്തോഡിന്റെ കുറ്റസമ്മതത്തിനു പിന്നലെ ലിംഗരാജും കുറ്റം സമ്മതിച്ചുവെന്ന് ഇഷ പന്ത വെളിപ്പെടുത്തി.
തുടര്‍ന്ന് ലിംഗരാജ്, അവിനാഷ് റാത്തോഡ്, കരണ്‍, വിജയകുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും പ്രതിയില്‍ നിന്ന് നാല് ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു.






