Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO കഅബക്കുള്ളില്‍ ബാങ്ക് വിളിയും നമസ്‌കാരവും; പ്രചാരണത്തിലെ യാഥാര്‍ഥ്യം

ജിദ്ദ-വിശുദ്ധ ഹറമില്‍ കഅബക്കുള്ളില്‍നിന്ന് ബാങ്ക് വിളിയും ഖിറാഅത്തും കേട്ടുവെന്നും ഇപ്പോഴും ശ്രദ്ധിച്ചാല്‍ കേള്‍ക്കാമെന്നുമുള്ള അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ശബ്ദം കേട്ട് കഅബയുടെ വാതില്‍ തുറന്നുനോക്കിയപ്പോള്‍ അവിടെ ആരെയും കണ്ടില്ലെന്നും സൗദി സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും വീഡിയോയില്‍ പറയുന്നു. ഉറുദുവില്‍ തയാറാക്കിയ വീഡിയോ മലയാളത്തിലുള്ള വോയിസ് മെസേജ് സഹിതം പ്രചരിപ്പിക്കുന്നത്.
ഉര്‍ദു ഭാഷയില്‍ ആരോ എഡിറ്റ് ചെയ്ത വീഡിയോ കഷ്ണത്തോടൊപ്പം സ്വന്തമായ ഭാവനകള്‍ കൂടി ചേര്‍ത്തുകൊണ്ടാണ് മലയാളികളായ പലരും അതിപ്പോള്‍ ഫോര്‍വേഡ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മുന്‍ പ്രവാസിയായ  അബ്ദുല്‍ അസീസ് പൊന്മുണ്ടം പറയുന്നു.
മത്വാഫിലുള്ള നിരവധി ആളുകള്‍ കഅബക്ക് നേരെ മൊബൈല്‍ തിരിച്ചുവെച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്ന കാഴ്ച്ചയോടൊപ്പം ഹറമില്‍ നടന്ന ഏതോ നമസ്‌കാരത്തിലെ ഖിറാഅത്തിന്റെ ചില ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എന്നിട്ട് ആ ശബ്ദം കഅബക്കുള്ളില്‍നിന്നാണ് കേള്‍ക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കുകയുമാണ് വീഡിയോയില്‍ ചെയ്തിരിക്കുന്നത്.
കഅബക്കുള്ളില്‍ മലക്കുകളോ ജിന്നുകളോ നമസ്‌കരിക്കുന്ന ശബ്ദമണീ കേള്‍ക്കുന്നത് എന്നാണ് വീഡിയോ എഡിറ്റ് ചെയ്തയാള്‍ ആളുകളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതേസമയം, മലക്കുകളും ജിന്നുകളും ഹറമിലെ ഇമാമിന്റെ ഖിറാഅത്ത് മിമിക്രിയായി അവതരിപ്പിച്ചുകൊണ്ട് നമസ്‌കരിക്കുന്നവരാണോ എന്ന് ചിന്തിക്കാനുള്ള വിവേകം പോലും പക്ഷേ അതൊന്നും പ്രചരിപ്പിക്കുന്നവര്‍ക്കില്ല എന്നതാണ് ഏറെ സങ്കടകരമെന്നും അബ്ദുല്‍ അസീസ് പറയുന്നു.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും സംഘവും മക്കയില്‍ വന്നപ്പോള്‍ സൗദി അധികൃതര്‍ അവരെ കഅബക്കുള്ളില്‍ പ്രവേശിപ്പിച്ചച്ചിരുന്നു. ആ രംഗം ചിത്രീകരിച്ച വീഡിയോയുടെ ചെറിയൊരു ഭാഗമാണ് ഇപ്പോള്‍ ആളുകളെ കബളിപ്പിക്കും വിധം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 ഉര്‍ദുഗാനും സംഘത്തിനും ഉള്ളിലേക്ക് പ്രവേശിക്കാനായി കഅബയുടെ വാതില്‍ തുറന്നപ്പോള്‍ മത്വാഫയലുണ്ടായിരുന്ന തീര്‍ഥാടകര്‍  ആശ്ചര്യപൂര്‍വം ആ രംഗം നോക്കി നില്‍ക്കുകയാണ്.
ഈ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. അതിന്റെ എഡിറ്റ് ചെയ്ത ഒരു കഷ്ണമാണിപ്പോള്‍ ഹറമില്‍ എന്തോ മഹാദ്ഭുതം നടന്നു എന്ന മട്ടില്‍ മലയാളികളായ പലരും ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇങ്ങനെ ഇല്ലാത്ത അദ്ഭുത കഥകള്‍ കെട്ടിയുണ്ടാക്കി വേണോ നിങ്ങള്‍ക്ക് ദീന്‍ പ്രചരിപ്പിക്കാനെന്നും അബ്ദുല്‍ അസീസ് ചോദിക്കുന്നു.

 

 

Latest News